ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു

ദില്ലി: ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ സുരക്ഷിതരായ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോര്‍ട്ട്. ലോകത്തെമ്പാടുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ നാലില്‍ മൂന്നു ഭാഗവും സൈബര്‍ അതിക്രമങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ഇരയാകുമ്പോഴാണ് ഇന്ത്യയില്‍ സ്ത്രീക്കു നെറ്റ് ഏറെക്കുറെ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇന്ത്യയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകള്‍ നേരിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും 67 ശതമാനം പേര്‍ തങ്ങള്‍ക്കു സ്വതന്ത്രമായ ആശയപ്രകാശനത്തിന് സാധിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. പാകിസ്താന്‍, പെറു, നൈജീരിയ, ഇന്തോനീഷ്യ, കെനിയ എന്നീ രാജ്യങ്ങളിലുള്ള സ്ത്രീകളാണ് ഇതേ അഭിപ്രായം കൂടുതലായി പ്രകടിപ്പിച്ച മറ്റുള്ളവര്‍. അതേസമയം, ഇന്ത്യ ഇന്റര്‍നെറ്റ് വിവര സ്വകാര്യത, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരായ നിയമങ്ങള്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ലോകത്താകമാനം ഓണ്‍ലൈന്‍ ലൈംഗിക ദുരുപയോഗത്തിനും ഭീഷണിക്കും ഇരയാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ പീഡനങ്ങള്‍ നേരിടുന്ന അഞ്ചിലൊരാള്‍ താമസിക്കുന്നത് ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ ശിക്ഷയര്‍ഹിക്കാത്ത രാജ്യങ്ങളിലാണെന്നും കണ്ടെത്തലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News