സ്ത്രീവിരുദ്ധ നിലപാടുകളെ ഒരു പ്രസാധകനും അംഗീകരിക്കില്ലെന്ന് ഡിസി ബുക്‌സ്; സ്ത്രീ സാന്നിധ്യം നിഷിദ്ധമാക്കുന്നത് ആരും ചെയ്താലും തെറ്റ് തന്നെ

പുസ്തകപ്രകാശന ചടങ്ങ് സംബന്ധിച്ച് വിവാദങ്ങളിലേക്ക് കറന്റ് ബുക്‌സിനെ വലിച്ചിഴക്കുന്നതിൽ പ്രതികരണവുമായി ഡിസി ബുക്‌സ്. ഡിസി ബുക്‌സിന്റെ സഹോദരസ്ഥാപനമായ കറന്റ് ബുക്‌സാണ് ഈ ചടങ്ങു സംഘടിപ്പിക്കുന്നതെന്ന തെറ്റിധാരണയാൽ ഡിസി ബുക്‌സിനെതിരെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ചില പരാമർശങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡിസി ബുക്‌സുമായി ഈ പ്രകാശനച്ചടങ്ങിന് യാതൊരു ബന്ധവുമില്ലെന്ന് ഡിസി അറിയിച്ചു. സ്ത്രീവിരുദ്ധ നിലപാടുകൾ ഒരു കാലത്തും ഒരു പ്രസാധകനും എടുക്കരുത് എന്ന ശക്തമായ നിലപാടാണ് തങ്ങൾക്ക് ഉള്ളതെന്നും ഡിസി വ്യക്തമാക്കി.

സ്ത്രീയോളമുണ്ടോ ഏതു ‘സ്വാമി’യും?SEE MORE http://www.dcbooks.com/an-explanation-against-the-speculation-in-facebook.html

Posted by DC Books on Friday, September 25, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News