നാസയ്ക്കു പോലുമില്ലാത്ത ദൂരദര്‍ശിനിയുമായി ഇന്ത്യ ബഹിരാകാശത്തേക്ക്; ആസ്‌ട്രോസാറ്റ് വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്‌ട്രോസാറ്റ് തിങ്കളാഴ്ച്ച ശ്രീഹരിക്കോട്ടിയില്‍ നിന്ന് വിക്ഷേപിക്കും. സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. ആസ്‌ട്രോസാറ്റിനൊപ്പം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ 6 ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.

ബഹിരാകാശ നിരീക്ഷണത്തിന് പുത്തന്‍ സാധ്യതകള്‍ തുറന്ന് ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനി ആസ്‌ട്രോസാറ്റിന്റെ കൗണ്‍ഡൗണ്‍ ആരംഭിച്ചു. അള്‍ട്രാവൈലറ്റ് മുതല്‍ എക്‌സ്‌റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചിക വസ്തുക്കളേയും ആസ്‌ട്രോസാറ്റിന് നിരീക്ഷിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്ത ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ ടെലസ്‌കോപ്പില്‍ പോലും ഈ സംവിധാനങ്ങളില്ല. ആസട്രോസാറ്റ് വിക്ഷേപണത്തിലൂടെ ഈ സംവിധാനമുള്ള ഏക ബഹിരാകാശ ദൂരദര്‍ശിനിയുള്ള രാജ്യമാകും ഇന്ത്യ. ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, തമോഗര്‍ത്തങ്ങള്‍, വെള്ളക്കുള്ളന്‍മാര്‍, ക്വാസാറുകള്‍ തുടങ്ങിയവ ആസ്‌ട്രോസാറ്റിനു ഒരേ സമയം നിരീക്ഷിക്കാം.

നാസയുടെ കൈവശം പോലും ഇന്ത്യുടെ ഈ ദൂരദര്‍ശിനിയെ വെല്ലാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്്, രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളാണ് ഇവ നിര്‍മ്മിച്ചത്. 178 കോടിയാണ് നിര്‍മ്മാണ ചെലവ്.പിഎസ്എല്‍വി സി 30 ല്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപെയ്‌സ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ അഭിമാന പേടകം കുതിച്ച് ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News