സ്ഥലംമാറ്റം; സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയിലേക്ക്; പുതിയ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. കമ്മീഷന്റെ നിലപാടുകളെ അവഗണിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ഉത്തരവിലാണ് കമ്മീഷന് അതൃപ്തിയുള്ളത്. സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അവഗണിച്ച് വീണ്ടും സ്ഥലംമാറ്റം നടത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച സ്വകാര്യ അന്യായത്തിലാണ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ 20 മുതലുള്ള എല്ലാ സ്ഥലംമാറ്റങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, കമ്മീഷന്റെ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റം നടത്തിയതാണ് കമ്മീഷനെ ചൊടിപ്പിച്ചത്. വകുപ്പുകളുടെ നടപടി ഹൈക്കോടതി നിര്‍ദേശങ്ങളുടെ കൂടി ലംഘനമാണെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here