ആദ്യമായി പെപ്‌സി കുടിച്ചപ്പോള്‍ കരഞ്ഞ പെണ്‍കുട്ടിയെ കാണാം

ഇരുപതുകാരിയായ ലെസ്‌ലി വെല്ലിഗാസ് ജീവിതത്തില്‍ കോളയുടെ ഒരു വകഭേദങ്ങളും രുചിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു. പെപ്‌സി, കോള അങ്ങനെ ഒന്നും കുടിക്കാറുണ്ടായിരുന്നില്ല. കഫേയ്ന്‍ അലര്‍ജിയായതു തന്നെയായിരുന്നു കാരണം. എങ്കില്‍ ലെസ്‌ലി ഒരു കോള ഉല്‍പ്പന്നം ആദ്യമായി കുടിച്ചാല്‍ എങ്ങനെയിരിക്കും. ഒന്നു ചിന്തിക്കാമോ. ലെസ്‌ലിയുടെ കാമുകന്‍ മരിയോ റികോ ആണ് ലെസ്‌ലിയെക്കൊണ്ട് ആദ്യമായി പെപ്‌സി കുടിപ്പിച്ചത്. കഫേയ്‌ന്റെ അംശം ഇല്ലാത്തതിനാലാണ് പെപ്‌സി കുടിക്കാന്‍ പ്രേരിപ്പിച്ചത്.

പെപ്‌സി കുടിച്ച ലെസ്‌ലി കണ്ണീരോടെ പറഞ്ഞു. ഇത് നന്നായിരിക്കുന്നു. അതോടെ ലെസ്‌ലി പെപ്‌സി കുടിക്കാന്‍ തുടങ്ങി. ആദ്യമായി പെപ്‌സി കുടിച്ച് കരഞ്ഞ പെണ്‍കുട്ടിയുടെ വീഡിയോ ഇന്ന് യൂട്യൂബിലെ താരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News