ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ യുവാവിനെ മുക്കിക്കൊന്നു; അസ്വാഭാവിക മരണം കൊലപാതകമാണെന്നു തെളിയിച്ചു ദൃശ്യങ്ങള്‍ പുറത്ത്

ഗുല്‍ബര്‍ഗ: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനിടെ യുവാവിനെ കുളത്തില്‍ മുക്കിക്കൊന്നെന്ന് ആരോപണം. ചേര്‍ന്നു യുവാവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഗ്രഹനിമജ്ജനത്തിനിടെ മുങ്ങിമരിച്ചെന്ന് വിധിയെഴുതി അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത സംഭവമാണ് കൊലപാതകമാണ് തെളിയുന്നത്.

തിങ്കളാഴ്ചയാണ് ഗുല്‍ബര്‍ഗയ്ക്കടുത്തുള്ള ശരണവസവേശ്വര്‍ കുളത്തില്‍ മല്ലികാര്‍ജുന്‍ അമരേഗോല്‍ എന്ന ഇരുപത്തേഴുവയസുകാരന്‍ മരിച്ചത്. നിജലിംഗപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്‍ഡ് റിസേര്‍ച്ചില്‍ ഓഫീസ് അസിസ്റ്റന്റായിരുന്നു മല്ലികാര്‍ജുന്‍. കൂട്ടുകാരോടൊപ്പമാണ് നിജലിംഗപ്പ ഗണേശോല്‍സവത്തിന് എത്തിയത്. ഇവിടെവച്ച് കന്നഡ, ഹിന്ദി ഗാനങ്ങള്‍ക്കൊപ്പിച്ച് ഇവര്‍ നൃത്തം വച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

വിഗ്രഹം നിമജ്ജനം ചെയ്യാന്‍ മല്ലികാര്‍ജുനും കുളത്തിലിറങ്ങിയിരുന്നു. അപ്പോഴാണ് സംഭവമെന്നു കരുതുന്നു. അതിനിടയില്‍ സുഹൃത്തുക്കളാണ് മല്ലികാര്‍ജുനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നു വിവരമറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് നിമജ്ജനം നിര്‍ത്തിവച്ചു കുളത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. കുളത്തില്‍ നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ആറു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്.

വിഗ്രഹനിമജ്ജനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരാളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് താന്‍ ഇതു ശ്രദ്ധിച്ചതെന്നും ഇക്കാര്യം പുറത്തുവിട്ടയാള്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാതാവ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News