ഫോക്‌സ്‌വാഗനെ നയിക്കാന്‍ ഇനി പോര്‍ഷെയുടെ തലവന്‍

ഫ്രാങ്ക്ഫര്‍ട്ട്: പോര്‍ഷെ ഓട്ടോഗ്രൂപ്പ് ചെയര്‍മാന്‍ മാതിയാസ് മ്യൂളറെ ഫോക്‌സ്‌വാഗണ്‍ സിഇഒ ആയി നിയമിച്ചു. ഫോക്‌സ്‌വാഗണ്‍ സൂപ്പര്‍വൈസറി ബോര്‍ഡ് മീറ്റിംഗാണ് മ്യൂളറെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ ചുമതലയേല്‍ക്കാനും ഫോക്‌സ്‌വാഗണ്‍ മതിയാസ് മ്യൂളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ വാര്‍ത്താകുറിപ്പിലാണ് പുതിയ സിഇഒയുടെ നിയമനം അറിയിച്ചത്. എന്നാല്‍, പോര്‍ഷെയുടെ തലപ്പത്തേക്ക് പുതിയ ചെയര്‍മാന്‍ എത്തുന്നത് വരെ മ്യൂളര്‍ തല്‍സ്ഥാനത്ത് തുടരും.

ഫോക്‌സ്‌വാഗന്റെ വിശ്വാസം വീണ്ടെടുക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് മഥിയാസ് മ്യൂളര്‍ പറഞ്ഞു. വികസനത്തിന്റെ പാതയിലേക്ക് തിരികെ വരാന്‍ ഫോക്‌സ്‌വാഗണ് സാധിക്കുമെന്നും മ്യൂളര്‍ പറഞ്ഞു. ഫോക്‌സ്‌വാഗണ്‍ മാനേജ്‌മെന്റ് ബോര്‍ഡിലെ അംഗം കൂടിയായ മ്യൂളര്‍ 2020 ഫെബ്രുവരി അവസാനം വരെ സിഇഒ സ്ഥാനത്ത് തുടരും. മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ ഫോക്‌സ്‌വാഗണ്‍ സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ച് രണ്ടുദിവസത്തിനകമാണ് മ്യൂളറെ സിഇഒ ആയി നിയമിച്ച് ഉത്തരവിറങ്ങിയത്. കമ്പനിയുടെ പ്രതിസന്ധിയുടെ ഉത്തരവാദിത്തമേറ്റ് വിന്റര്‍കോണ്‍ സ്വയം ഒഴിയുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here