ഗ്വാങ്ഷൂ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന്. സീഡ് ചെയ്യപ്പെടാത്ത ചൈനീസ് സഖ്യമായ ഷിലിന്‍ ഷു-ഷിയോദി യൂ സഖ്യത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ കിരീടനേട്ടം. ഈ സീസണില്‍ സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ ആറാം കിരീടനേട്ടമാണിത്.
തുടര്‍ച്ചയായ രണ്ട് വമ്പന്‍ കിരീടനേട്ടങ്ങള്‍ക്ക് ശേഷമാണ് സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ നേട്ടം. വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും ഇന്തോ-സ്വിസ് സഖ്യം കിരീടം നേടിയിരുന്നു. യുഎസ് ഓപ്പണ്‍ വിജയത്തിന് തൊട്ടുപിന്നാലെയുള്ള കിരീടനേട്ടം സാനിയയുടെ വിജയത്തിന് ഇരട്ടിമധുരം പകരുന്നു. യുഎസ് ഓപ്പണില്‍ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മാര്‍ട്ടിന ഹിന്‍ഗിസ് കിരീടം ചൂടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here