മിനാ ദുരന്തത്തിന് കാരണം സൗദി രാജകുമാരനെന്ന് ഷിയാ പണ്ഡിതന്‍; തീര്‍ഥാടനത്തിന്റെ നിയന്ത്രണം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന് കൈമാറണം

ലഖ്‌നൗ: മിനായില്‍ ഹജ് കര്‍മത്തിനിടെ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെ ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍. ലഖ്‌നൗ ഇമാം ഇ ജുമായും മതപണ്ഡിതരുടെ സമിതിയായ മജ്‌ലിസ് ഇ ഉലമ ഇ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയുമായ മൗലാന കല്‍ബെ ജവാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹജ് തീര്‍ഥാടനത്തിന്റെ നിയന്ത്രണം മുസ്ലിം രാഷ്ട്രങ്ങളുടെ രാജ്യാന്തര സമിതിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ ജുമുഅയ്ക്കു ശേഷം വിശ്വാസികളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജകുമാരന്‍ വാഹനവ്യൂഹത്തിലെത്തിയതും അതിന്റെ ഭാഗമായി അവിടേക്കുള്ള പതിമൂന്നില്‍ ഏഴു റോഡുകളും അടച്ചതും തീര്‍ഥാടകര്‍ ഒരിടത്തുതന്നെ തമ്പടിക്കുന്നതിനു കാരണമായതാണ് ദുരന്തത്തിലേക്കു വഴിവച്ചതെന്നാണ് മൗലാന കല്‍ബെ ജവാദ് പറയുന്നത്. സൗദി രാജകുമാരന്റെ വരവാണ് ദുരന്തത്തിന് കാരണമായതെന്നു കാട്ടി വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജകുമാരന്റെ സാന്നിധ്യമാണ് അപകടത്തിനു കാരണമായതെന്നു നേരത്തേ ഇറാനും ആരോപിച്ചിരുന്നു. ഇത് സൗദി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News