തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നതോടെ പിഎല്‍സി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇക്കാര്യത്തില്‍ വീണ്ടും ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. മിനിമം കൂലി 500 ടരൂപ നല്‍കണമെന്ന ആവശ്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് തൊഴിലാളി സംഘടനകളും തൊഴിലാളി പ്രതിനിധികളും ജനപ്രതിനിധികളും ഉറച്ചുനിന്നു. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നാണ് തോട്ടം ഉടമകള്‍ പറയുന്നത്.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു. മിനിമം കൂലി 500 രൂപയാക്കുന്ന കാര്യത്തില്‍ എന്ത് ചെയ്യാനാകും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗം ആരായും. ലയങ്ങള്‍ സംബന്ധിച്ചും മറ്റും ഏകദേശ ധാരണയായിട്ടുണ്ട്. ഇഎസ്‌ഐ സംബന്ധിച്ച് ഭേദഗതി അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച ചര്‍ച്ച നടക്കാനിരിക്കെ തിങ്കളാഴ്ച മുതല്‍ തോട്ടങ്ങളില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here