ന്യൂയോര്‍ക്ക്: ഇന്ത്യ അടക്കം നാല് ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്നും മോദി ജി-4 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ജര്‍മ്മനി, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയവയാണ് മറ്റു രാഷ്ട്രങ്ങള്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ട് കാലം ഏറെ കഴിഞ്ഞ സാഹചര്യത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് മോദി പറഞ്ഞു. ലോകത്തെ വലിയ ജനാധിപത്യ ശക്തികള്‍ക്ക് സുരക്ഷാ കൗണ്‍സിലില്‍ അംഗത്വം നല്‍കണമെന്നും മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.
ഈ ഉച്ചകോടി സുരക്ഷാ കൗണ്‍സിലിലെ അംഗത്വത്തിനുള്ള സുപ്രധാനമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. ഉച്ചകോടിയുടെ മുഖ്യഅജണ്ട സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കണം എന്നതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70-ാമത് യുഎന്‍ ജനറല്‍ അസംബ്ലി ചേരാനിരിക്കെയാണ് മോദിയുടെ പ്രസ്താവന.
Get real time update about this post categories directly on your device, subscribe now.
Discussion about this post