മിന ദുരന്തത്തില്‍ ആറു മലയാളികള്‍ മരിച്ചു; മരണസംഖ്യ 769 ആയെന്ന് സൗദിയുടെ സ്ഥിരീകരണം; അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി

ജിദ്ദ: മിന ദുരന്തത്തില്‍769 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. സൗദി ആരോഗ്യമന്ത്രാലയമാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ദുരന്തത്തില്‍ കാണാതായ രണ്ട് മലയാളികളുടെ കൂടി മരണം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അഞ്ച് മലയാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. മരണസംഖ്യ 717-ല്‍ നിന്ന് 769 ആയതായി സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആണ് സ്ഥിരീകരിച്ചത്. പരുക്കേറ്റവരുടെ എണ്ണം 863-ല്‍ നിന്ന് 934 ആയും ഉയര്‍ന്നു. ഹജ്ജിന്റെ അവസാന ദിവസമായ ഇന്ന് കൂടുതല്‍ സേനയെ കതിരക്ക് നിയന്ത്രിക്കാന്‍ രംഗത്ത് ഇറക്കിയിരുന്നു.

ദുരന്തത്തില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം ആറായി. ഇവരുള്‍പ്പടെ 26 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ആമിനയുടെ മരണം ഇന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here