ദില്ലി: ബിസിസിഐയുടെ അധ്യക്ഷപദം അലങ്കരിക്കാന്‍ ഒരിക്കല്‍കൂടി ശശാങ്ക് മനോഹര്‍ എത്തിയേക്കും. അനുരാഗ് ഥാക്കൂര്‍ വിഭാഗവും ശരദ് പവാര്‍ വിഭാഗവും ശശാങ്ക് മനോഹറുടെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. 2008 മുതല്‍ 2011 വരെ ബിസിസിഐ അധ്യക്ഷനായിരുന്നു ശശാങ്ക് മനോഹര്‍. മനോഹറെ തോല്‍പിച്ചാണ് 2011-ല്‍ എന്‍ ശ്രീനിവാസന്‍ അധ്യക്ഷപദത്തില്‍ എത്തിയത്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ക്ലീന്‍ ഇമേജുമാണ് ശശാങ്ക് മനോഹര്‍ക്ക് ബിസിസിഐ അധ്യക്ഷപദത്തില്‍ രണ്ടാമൂഴം ഒരുക്കുന്നത്. പവാര്‍-ഥാക്കൂര്‍ വിഭാഗങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനുമാണ് ശശാങ്ക് മനോഹര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here