ദില്ലി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നു ദില്ലിയില്‍ സമാപിക്കും. സംഘടനാ പ്ലീനത്തില്‍ അവതരിപ്പേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ചു ചര്‍ച്ച ഇന്നും തുടരും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം യോഗം വിലയിരുത്തും.
ഡിസംബര്‍ 27 മുതല്‍ 30 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി സംഘടന പ്ലീനത്തിന്റെ തയാറെടുപ്പുകളാണ് പിബി യോഗത്തിന്റ പ്രധാന അജണ്ട. പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ആവശ്യമായ ചര്‍ച്ചകളാണ് യോഗത്തില്‍ നടക്കുന്നത്. പിബി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടുത്ത കേന്ദ്ര കമ്മറ്റിയില്‍ അവതരിപ്പിക്കും. കേന്ദ്ര കമ്മറ്റി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ടിന്റ കരടിന് രൂപം നല്‍കുന്നത്.
നവ ഉദാര വത്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതിനു ശേഷം വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠിച്ച പ്രത്യേക സമിതികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ കേന്ദ്ര കമ്മറ്റി പരിശോധിച്ചിരുന്നു. പാര്‍ട്ടി പ്ലീന ഒരുക്കങ്ങള്‍ കൂടാതെ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പി ബി യോഗം വിലയിരുത്തും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം സംബന്ധിച്ചും പോളിറ്റ് ബ്യൂറോ പരിശോധന നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here