മലയാളത്തെ പ്രണയത്തിന്റെ കുളിര്‍കൈകൊണ്ടു തൊട്ട മൊയ്തീന്‍ കാഞ്ചനമാല അനശ്വര കഥ തമിഴിലേക്ക്. റീമേക്കിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സംവിധായകന്‍ ആര്‍ എസ് വിമല്‍ തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ ജയമോഹനായിരിക്കും തിരക്കഥ ഒരുക്കുക. എ ആര്‍ റഹ്മാന്റേതായിരിക്കും സംഗീതം.
പ്രിഥ്വിരാജും പാര്‍വതിയും തന്നെയാണോ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന കാര്യം ഉറപ്പായിട്ടില്ല. മൊയ്തീന്റെ വേഷം ചെയ്യാന്‍ താന്‍ തമിഴിലെ പലരെയും സമീപിച്ചെങ്കിലും നവാഗതനായതിനാല്‍ ആരും തയാറായില്ലെന്നും വിമല്‍ പറഞ്ഞു. തമിഴില്‍ പാര്‍വതിയും പ്രിഥ്വിരാജും പരിചിതരായതിനാല്‍ ഇവരെത്തന്നെ റീമേക്കിലും നായകനാക്കുമെന്നും സൂചനയുണ്ട്.
മൊയ്തീന്റെ ജീവിതത്തിന്റെ പത്തുശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ലെന്നു പ്രിഥ്വിരാജ് പറഞ്ഞു. അഞ്ചു സിനിമയെങ്കിലും എടുക്കാനുള്ള ജീവിതമാണ് മൊയ്തീന്റേത്. മുക്കത്തെ അമ്പതു പേരോടു സംസാരിച്ചാല്‍ അമ്പതു കഥകള്‍ കണ്ടെത്താന്‍ കഴിയുമെന്നും പ്രിഥ്വിരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here