കടലാമപ്പുറത്ത് സവാരി നടത്തിയ ഇരുപതുകാരിക്ക് ജയില്‍; സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കുരുക്കുതീര്‍ത്തു

ഫ്‌ളോറിഡ: കടലാമയുടെ മുകളിലിരുന്നു സവാരി നടത്തി ഫോട്ടോയെടുത്ത ഇരുപതുകാരി കുടുങ്ങി. സോഷ്യല്‍മീഡിയയില്‍ ചിത്രം വൈറലായതിനെത്തുടര്‍ന്നാണ് സ്‌റ്റെഫാനി മാരി മൂര്‍ എന്ന യുവതി അറസ്റ്റിലായത്. കടലാമകളെ ദുരുപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് അറസ്റ്റ്.

ഫ്‌ളോറിഡയിലെ മെല്‍ബണ്‍ ബീച്ചില്‍നിന്നാണ് സ്്‌റ്റെഫാനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ തീരത്തെ കടലാമകളുടെ പ്രധാന ആവാസ വ്യവസ്ഥകളിലൊന്നാണ് ഇരുപതു മൈലോളം ദൈര്‍ഘ്യമുള്ള മെല്‍ബണ്‍ ബീച്ച്. അമേരിക്കന്‍ തീരത്തെ 90 ശതമാനം കടലാമകളും ഇവിടെയാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെയാണ് ഇത്രയും നീളത്തില്‍ ഈ ബീച്ച് സംരക്ഷിച്ചു പോരുന്നതും.

ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ കടുത്ത പ്രതിഷേധമാണ് സ്റ്റെഫാനിക്കെതിരേ ഉയര്‍ന്നത്. സ്റ്റെഫാനിയുടെ ഒപ്പം മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News