പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും

പുണെ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 17 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്. എന്നാല്‍, ആവശ്യങ്ങളില്‍ തീരുമാനം ആകുന്നതുവരെ പഠിപ്പുമുടക്ക് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 107 ദിവസമായി പഠിപ്പുമുടക്ക് സമരം തുടരുകയാണ്.

സെപ്തംബര്‍ 24 തിയ്യതിയില്‍ സര്‍ക്കാര്‍ അയച്ച കത്തിന് മറുപടിയായാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയിരുന്നത്.നടന്‍ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതടക്കം ഇന്‍സ്റ്റിറ്റ്യൂട്ടിനെ കാവിവത്കരിക്കാനുള്ള നടപടികള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here