മിന ദുരന്തത്തില്‍ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോട്ടക്കല്‍ സ്വദേശി

മലപ്പുറം: മിനയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ചെറുശ്ശോല മുഹമ്മദ് കുട്ടി എന്നയാളാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 30 ആയി. എട്ട് മലയാളികളാണ് ദുരന്തത്തില്‍ മരിച്ചത്.

ഇന്ന് രാവിലെയാണ് മുഹമ്മദ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞിരുന്നു. കൊല്ലം സ്വദേശി ആമിനയുടെ മൃതദേഹം സഹോദരനാണ് തിരിച്ചറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News