അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദനയുണ്ടാകുമ്പോള്‍ ദഹനക്കേടെന്നും ഗ്യാസെന്നും അസിഡിറ്റി എന്നും പറഞ്ഞു തള്ളിക്കളയുന്നവര്‍ ഒന്നു കരുതിയിരിക്കുക. ഇത്തരത്തില്‍വരുന്ന വേദനകള്‍ക്ക് ഒറ്റമൂലി കഴിച്ച് ആശ്വാസം നേടുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ അതൊരു ഹൃദയാഘാതമായിരുന്നു എന്നറിയാത്തതാണ് പ്രശ്‌നം. മുംബൈ സയന്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും. എന്നാല്‍ പലരും അസിഡിറ്റി എന്നു പറഞ്ഞ് വീട്ടില്‍ മരുന്നുകള്‍ പരീക്ഷിച്ചു സമയം കളയുമെന്നും കാര്യം ഗുരുതരമാകുമ്പോഴായിരിക്കും ആശുപത്രിയിലെത്തുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴേക്കും രക്ഷിക്കാനുള്ള സമയം കഴിഞ്ഞിരിക്കും. സ്ത്രീകളും മുതിര്‍ന്നവരുമാണ് ഇത്തരത്തില്‍ ആശുപത്രിയിലെത്താന്‍ വൈകുന്നതെന്നും പഠത്തില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here