മെസ്സിക്ക് പരുക്ക്; എട്ടാഴ്ച കളിക്കാനാവില്ല

കാംപ്നൗ: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക് പരുക്ക്. സ്പാനിഷ് ലീഗില്‍ ലാസ് പാല്‍മാസിനെതിരായ മത്സരത്തിനിടെ മൂന്നാം മിനിറ്റിലാണ് മെസിക്ക് പരുക്കേറ്റത്. പരുക്കിനെ തുടര്‍ന്ന് മെസിക്ക് ഡോക്ടര്‍മാര്‍ എട്ടാഴ്ചത്തെ വിശ്രമം അനുവദിച്ചു. ഇടതു കാല്‍മുട്ടിന്റെ ജോയിന്റിലാണ് മെസ്സിക്ക് പരുക്കേറ്റിട്ടുള്ളത്. പരിശോധനയില്‍ പരുക്ക് വ്യക്തമായതോടെ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ലാലിഗയില്‍ ബാഴ്‌സലോണയുടെ ഒമ്പതോളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. ചാമ്പ്യന്‍സ് ലീഗില്‍ ബയേര്‍ ലെവര്‍കൂസനെതിരായ മത്സരത്തിലും സൂപ്പര്‍താരത്തിന് കളിക്കാനാവില്ല.

കളി തുടങ്ങി ലാസ് പാമാസ് താരം പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരുക്കേറ്റത്. എന്നിട്ടും മെസ്സി കളി തുടര്‍ന്നെങ്കിലും ആറ് മിനിറ്റുകള്‍ക്ക് ശേഷം കളത്തില്‍ നിന്ന് കയറി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സെവിയ്യ, റയോ വള്ളക്കാനോ, ഐബര്‍, ഗെറ്റഫെ, വിയ്യാറയല്‍ എന്നീ ലീഗ് മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാകുക. ബയേര്‍ ലവര്‍കൂസന്‍, ബേറ്റ് ബോറിസോവ് എന്നിവയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. ഇതിനെല്ലാം പുറമേ, ബ്രസീല്‍, കൊളംബിയ, പരഗ്വായ്, ഇക്വഡോര്‍ എന്നിവയ്‌ക്കെതിരായ യോഗ്യതാമത്സരങ്ങളും കളിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News