ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു

ബറേലി: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മദ്യവുമായി മൃതദേഹത്തിനരികെ ആറു മണിക്കൂര്‍ കാവലിരുന്ന ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

മീനു ശര്‍മ എന്ന യുവതിയെയാണ് ഭര്‍ത്താവായ രാജീവ് ശര്‍മ കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വിവരമറിഞ്ഞു പൊലിസ് എത്തുമ്പോള്‍ കട്ടിലില്‍ തളംകെട്ടിയ രക്തത്തില്‍ കിടക്കുകയായിരുന്നു മീനു ശര്‍മ. ശരീരത്തില്‍ വേറെ എവിടെയും മുറിവോ മര്‍ദനമേറ്റ പാടോ ഉണ്ടായിരുന്നില്ല. മീനുവിന്റെ സ്വകാര്യഭാഗങ്ങളിലുണ്ടായ ക്ഷതവും മുറിവുമാണ് രക്തസ്രാവത്തിനും മരണത്തിനും കാരണമായത്. പത്തുവയസുള്ള മകന്‍ ഇവര്‍ക്കുണ്ട്. രാജീവ് ശര്‍മയെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News