ഫ്ളാറ്റ് പീഡനക്കേസിലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കോഴിക്കോട് മഹിളാ മന്ദിരത്തിൽ

കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ളാറ്റ് പീഡനക്കേസിൽ ഇരയായ ബംഗ്ലദേശി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മഹിളാ മന്ദിരത്തിൽ വച്ചാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11.30ഓടെയാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here