കാലിഫോർണിയ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് ആസ്ഥാന സന്ദർശനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കമ്പനി മേധാവി മാർക്ക് സുക്കർബർഗിന്റ ഡ്രസ് കോഡ് നിർദേശങ്ങൾ. മോഡിയുടെ സന്ദർശന സമയത്ത് ജീവനക്കാർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് സുക്കർബർഗ് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.
വനിതാ ജീവനക്കാർ സ്ലീവ്‌ലെസ് ഷർട്ടും ഷോർട്‌സും ധരിക്കരുതെന്നും പുരുഷൻമാർ കോട്ടും സ്യൂട്ടും ധരിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സ്ഥിരമായി കാഷ്വൽ ഡ്രസ് ധരിക്കുന്ന സുക്കർബർഗ് ജീവനക്കാർക്കും ഡ്രസ് കോഡൊന്നും ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ മോഡിയെ അനുഗമിക്കുന്നവരുടെ പ്രത്യേക നിർദേശപ്രകാരമാണിതെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് ലോകത്തെ വിവരസാങ്കേതിക തലസ്ഥാനമായ സിലിക്കൺവാലിയിൽ മോഡി സന്ദർശനം നടത്തുന്നത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, എന്നിവരടക്കം ഐ.ടി രംഗത്തെ നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post