വിവാദ പുസ്തകപ്രകാശനം: തെറ്റുതിരുത്താനുള്ള അവസരം തൃശൂര്‍ കറന്റ് ബുക്‌സ് ഉപയോഗിച്ചില്ല; ഡിസി ബുക്‌സിന് തൃശൂര്‍ കറന്റുമായി ബന്ധമില്ലെന്നു രവി ഡീസി

കൊച്ചി: തൃശൂരില്‍ പ്രകാശനച്ചടങ്ങിലൂടെ വിവാദ പുസ്തകം പ്രസാധനം ചെയ്ത തൃശൂര്‍ കറന്റ് ബുക്‌സുമായി ഡിസി ബുക്‌സിന് ബന്ധമൊന്നുമില്ലെന്നു രവി ഡീസി. ഒരു പ്രസാധകനെന്ന നിലയില്‍ സംഭവത്തെ അപലപിക്കുന്നു. ചടങ്ങില്‍നിന്നു സ്ത്രീകളെ ഒഴിവാക്കണമെന്ന നിര്‍ദേശം പ്രാകൃതമായി.

തൃശൂര്‍ കറന്റ് ബുക്‌സ് മറ്റൊരു പ്രസാധന സംരംഭമാണ്. കറന്റ് ബുക്‌സ് എന്ന പേരില്‍ ഡി സി ബുക്‌സിനുള്ളത് പുസ്തകശാലകള്‍ മാത്രമാണ്. പ്രസാധനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തക പ്രകാശവനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ ഓള്‍ കേരള പബ്ലിഷേഴ്‌സ് ആന്‍ഡ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ അപലപിക്കുന്നു. ഹിന്ദു പുരാണങ്ങളില്‍ സ്ത്രീക്കു നല്‍കുന്ന പ്രാധാന്യം സ്വാമി ബ്രഹ്മ വിഹാരിദാസ് മനസിലാക്കിയില്ല. അങ്ങനെ ഒരു സ്വാമി ഈ നൂറ്റാണ്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കേരളം അദ്ദേഹത്തെ വെറുതേ വിടരുത്. തെറ്റു തിരുത്താനുള്ള അവസരം പ്രസാധകനുണ്ടായിട്ടും അവര്‍ അതു ചെയ്തില്ല. നട്ടെല്ലോടു കൂടി പ്രസാധകര്‍ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം.

ഡിസി ബുക്‌സിനെച്ചേര്‍ത്തു പലരും പരാമര്‍ശിച്ചത് തങ്ങള്‍ക്കു വിഷമമുണ്ടാക്കി. ഇത്തരമൊരു സംഭവം ഡിസി ബുക്‌സില്‍ നിന്നുണ്ടാകില്ലെന്നും രവി ഡിസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News