ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതിക്കുള്ള ലൈസന്‍സല്ലെന്ന് പിജെ കുര്യന്‍; സര്‍ക്കാരുമായുളള ധാരണ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം

തിരുവനന്തപുരം: ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രംഗത്ത്. ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതി നടത്താനും, മെറിറ്റ് അട്ടിമറിക്കാനുമുളള അവകാശം അല്ലെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഭരണഘടന കല്‍പിച്ചു നല്‍കുന്ന ന്യൂനപക്ഷ അവകാശം ദുരുപയോഗം ചെയ്യരുത്. സര്‍ക്കാരുമായുളള ധാരണ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം. പൊതുവായ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കെതിരെയല്ല താന്‍ ഈ പറയുന്നതെന്നും പി.ജെ കുര്യന്‍ പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

നിയമത്തിന്റെ നൂലമാലകള്‍ പിടിച്ച് സര്‍ക്കാരുമായി വഴക്കിന് പോകാനോ, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ മതമേലധ്യക്ഷ്യന്‍മാര്‍ ശ്രമിച്ചാല്‍ സമുദായിക സംതുലനം തകരുമെന്നും പി.ജെ കുര്യന്‍ മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ എല്ലാം കുഴപ്പകാരാണെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍, അവരില്‍ ഒരു വിഭാഗം കുഴപ്പക്കാരാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എ.കെ ആന്റണി മുമ്പ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പറഞ്ഞത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം മാത്രമാണെന്നും പി.ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News