സംവരണ നയം എടുത്തു കളയാനുള്ള നീക്കത്തിനെതിരെ സിപിഐഎം; കോൺഗ്രസുമായി സഖ്യം വേണമെന്ന സോമനാഥ് ചാറ്റർജിയുടെ നിലപാട് പിബി തള്ളി

ദില്ലി: സംവരണ നയം എടുത്തു കളയാനുള്ള ആർഎസ്എസ്- ബിജെപി നീക്കത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ. സംവരണ നയത്തിനായി പുതിയ സമിതിയെന്ന ആവശ്യം പിബി യോഗം അലപിച്ചു. കോൺഗ്രസ്സുമായി സഖ്യം വേണമെന്ന സോമനാഥ് ചാറ്റർജിയുടെ നിലപാടും പിബി തള്ളി.

കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന പ്ലീനത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായിരുന്നു രണ്ടു ദിവസം നടന്ന പിബി യോഗത്തിന്റെ പ്രധാന അജണ്ട. പാർട്ടി പ്ലീനത്തെ കുറിച്ച് ചർച്ച ചെയ്യാൻ പിബി അടുത്തമാസം 28നും 29നും യോഗം ചേരും. 13 മുതൽ 16 വരെ കേന്ദ്ര കമ്മിറ്റി യോഗവും ചേരും. ദില്ലിയിൽ ചേർന്ന പിബി യോഗത്തിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News