അനുഷ്‌ക ഷെട്ടിക്ക് പ്രായം കൂടുതൽ; ബ്രഹ്‌മോത്സവത്തിൽ നായികയായി സമാന്ത മതിയെന്ന് മഹേഷ് ബാബു

കാഴ്ചയിൽ പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് തനിക്ക് അനുഷ്‌ക ഷെട്ടിയെ നായികയായി വേണ്ടെന്ന് മഹേഷ് ബാബു. ബ്രഹ്‌മോത്സവം എന്ന ചിത്രത്തിലാണ് അനുഷ്‌കയെ മഹേഷ് ബാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ അനുഷ്‌കയ്ക്ക് പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടെന്ന് വിമർശനങ്ങൾ അണിയറപ്രവർത്തകരിൽ നിന്ന് വന്ന സാഹചര്യത്തിലാണ് മഹേഷ് ബാബുവിന്റെ തീരുമാനമെന്നാണ് ഗോസിപ്പ്മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ.

അനുഷ്‌കയ്ക്ക് പകരം സമാന്തയെ നായികയായി തീരുമാനിക്കാൻ മഹേഷ് ബാബു പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക തടി കൂട്ടിയതാണ് വിമർശനങ്ങൾക്ക് കാരണമായതെന്നാണ് ടോളിവുഡിൽ നിന്നുള്ള വർത്തമാനം. കാജൽ അഗർവാൾ, പ്രണിത സുഭാഷ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു നായികമാർ. ശ്രീകാന്ത് അഡലയാണ് ബ്രഹ്‌മോത്സവം സംവിധാനം ചെയ്യുന്നത്.

രുദ്രാമ്മദേവിയും ഇഞ്ചി ഇടിപ്പഴകുമാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രങ്ങൾ. പ്രശസ്ത സംവിധായകൻ കെ രാഗവേന്ദ്ര റാവുവിന്റെ മകൻ പ്രസാദാണ് ഇഞ്ചി ഇടിപ്പഴക് സംവിധാനം ചെയ്യുന്നത്. തടി കുറയ്ക്കാൻ വേണ്ടി അനുഷ്‌ക ആര്യ ട്രെയിനറായ ജിമ്മിൽ പോകുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുന്നതാണ് കഥ. ചിത്രത്തിന് വേണ്ടി അനുഷ്‌ക 15 കിലോ ഭാരം കുറയ്ക്കുന്നുണ്ട്. ആദ്യം തടിച്ചു കൊഴുത്ത രൂപത്തിലും, പിന്നീട് മെലിഞ്ഞ സ്ലിം ബ്യൂട്ടിയായിട്ടും അനുഷ്‌ക ചിത്രത്തിൽ അവതരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here