സൽമാനും ഷാരുഖും ആമിറും ഫോളോ ചെയ്തില്ല; കമാൽ ഖാൻ ബോളിവുഡ് താരങ്ങളെ ബ്ലോക്ക് ചെയ്തു; അൺബ്ലോക്ക് ചെയ്യണമെങ്കിൽ 25,000 രൂപ നൽകണമെന്നും ആവശ്യം

ബോളിവുഡ് നടനും നിർമ്മാതാവുമായ കമാൽ ആർ ഖാൻ സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ആമിർഖാൻ, വരുൺ ധവാൻ രൺവീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു. തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ ബ്ലോക്ക് ചെയ്തതെന്ന് കമാൽ പറഞ്ഞു. ഫോളെ ചെയ്യാത്ത എല്ലാ സെലിബ്രിറ്റികളെയും താൻ ബ്ലോക്ക് ചെയ്യുമെന്ന നേരത്തെ കമാൽ ഭീഷണി മുഴക്കിയിരുന്നു. ഇവരെയെല്ലാം അൺബ്ലോക്ക് ചെയ്യണമെങ്കിൽ 25,000 രൂപ വീതം ഓരോരുത്തരും തരണമെന്നും കമാൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here