സോഷ്യൽമീഡിയ സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമം; അഞ്ചു വർഷത്തിനുള്ളിൽ വിവരസാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോഡി

മെൻലോ പാർക്ക്: ഒരു സർക്കാർ തെറ്റ് ചെയ്യുന്നത് തടയാനും അത് ചൂണ്ടികാണിക്കാനുമുള്ള ശക്തമായ മാധ്യമം ഇന്ന് സോഷ്യൽ മീഡിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യഭരണത്തിൽ സോഷ്യൽമീഡിയയ്ക്ക് മികച്ച പങ്കാണുള്ളത്. സർക്കാറിന് റിയൽ ടൈം വിവരങ്ങൾ ലഭിക്കാൻ അവസരം ഒരുക്കുന്നത് സോഷ്യൽ മീഡിയയാണെന്നും മോഡി പറഞ്ഞു.

ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന ടൗൺഹാൾ ക്യൂ ആൻറ് എ ചോദ്യോത്തര പരിപാടിയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ സമയം രാവിലെ 9.30ന് ഫേസ്ബുക്ക് ആസ്ഥാനത്തായിരുന്നു ചടങ്ങ്.

ഇന്ത്യയുടെ എട്ടു ട്രില്ലൺ രൂപയുടെ സാമ്പത്തിക രംഗം 20 ട്രില്ലൺ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം. 15 മാസത്തിനുള്ളിൽ അമേരിക്കയിൽ നിന്നുള്ള നിക്ഷേപം ഇന്ത്യയിൽ 87 ശതമാനം വർദ്ധിച്ചു. തനിക്ക് മികച്ച വിദ്യാഭ്യാസം ചെയ്യാനോ, അറിവ് നേടാനോ സാധിച്ചിരുന്നില്ല. എന്നാൽ ആ കുറവുകൾ ഒരു പരിധിവരെ സോഷ്യൽമീഡിയ പരിഹരിച്ചതായി താൻ കരുതുന്നുവെന്നും മോഡി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

പല രാജ്യങ്ങൾക്കും കമ്പനികൾക്കും എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയില്ല. അത്തരക്കാരെ താൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഏറെ സുരക്ഷിതമായ നിക്ഷേപസാഹചര്യമാണ് ഇവിടെയുള്ളതെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ ശക്തി ഡെമോക്രസി, ഡെമോഗ്രാഫി, ഡിമാന്റ് എന്നീ മൂന്നു ഡി ആണ്. ഇത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ സാധിക്കില്ല.

കൂടിക്കാഴ്ച്ചയുടെ പൂർണ്ണരൂപം താഴെ കാണാം

Townhall Q&A at Facebook HeadquartersIt was wonderful interacting with everyone at Facebook Headquarters at the Townhall Q&A with Mark Zuckerberg. Here is the full video of the event:

Posted by Narendra Modi on Sunday, September 27, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News