ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചു; ബഹിരാകാശ ദൂരദർശിനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമായി ഇന്ത്യ

ദില്ലി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനിയായ ആസ്‌ട്രോസാറ്റ് വിക്ഷേപിച്ചു. രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സപെയ്‌സ് സെന്ററിൽ നിന്ന് പിഎസ്എൽവി 30ലാണ് ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദർശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ആസ്‌ട്രോസാറ്റിനൊപ്പം അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുടെ ആറു ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.

ബഹിരാകാശ നിരീക്ഷണത്തിന് പുത്തൻ സാധ്യതകൾ തുറന്നാണ് ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനി ആസ്‌ട്രോസാറ്റ് കുതിച്ച് ഉയർന്നത്. അൾട്രാവൈലറ്റ് മുതൽ എക്‌സ്‌റെ വരെയുള്ള തരംഗദൈർഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങൾ പുറപ്പെടുവിക്കുന്ന പ്രാപഞ്ചിക വസ്തുക്കളേയും ആസ്‌ട്രോസാറ്റിന് നിരീക്ഷിക്കാൻ കഴിയും.

ലോകത്തിലെ ഏറ്റവും പ്രശസ്ത ബഹിരാകാശ ദൂരദർശിനിയായ ഹബിൾ ടെലസ്‌കോപ്പിൽ പോലും ഈ സംവിധാനങ്ങളില്ല. ആസ്‌ട്രോസാറ്റ് വിക്ഷേപണത്തിലൂടെ ഈ സംവിധാനമുള്ള ഏക ബഹിരാകാശ ദൂരദർശിനിയുള്ള രാജ്യമാകും ഇന്ത്യ. ന്യൂട്രോൺ നക്ഷത്രങ്ങൾ, പൾസാറുകൾ, തമോഗർത്തങ്ങൾ, വെള്ളക്കുള്ളൻമാർ, ക്വാസാറുകൾ തുടങ്ങിയവ ആസ്‌ട്രോസാറ്റിനു ഒരേ സമയം നിരീക്ഷിക്കാം. നാസയുടെ കൈവശം പോലും ഇന്ത്യയുടെ ഈ ദൂരദർശിനിയെ വെല്ലാൻ നിലവിൽ സംവിധാനങ്ങളില്ല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാമൻ റിസെർച്ച് ഇൻസിറ്റിറ്റിയൂട്ട് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളാണ് ഇവ നിർമ്മിച്ചത്. 178 കോടിയാണ് നിർമ്മാണ ചെലവ്. ഭൂമിയോട് 650 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ആസ്‌ട്രോസാറ്റ് അവരോധിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News