തോട്ടംതൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കണം; അനിശ്ചിതകാല സമരം ആരംഭിച്ചു

ഇടുക്കി: തോട്ടംതൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂണിയനുകൾ സംസ്ഥാന വ്യാപകമായാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. കൂലി 500 ആക്കി ഉയർത്തുന്നതു സംബന്ധിച്ച് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് എഐടിയുസി, ഐഎൻടിയുസി, സിഐടിയു യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

അതേസമയം, സമരത്തിൽ പങ്കെടുക്കില്ലെന്ന് മൂന്നാർ സമരസമിതി വ്യക്തമാക്കി. തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ വാക്കിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും 29 വരെ കാത്തിരിക്കാൻ തയ്യാറാണെന്നും സമര സമിതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel