മിനാ ദുരന്തം; ഇറാൻ രാഷ്ട്രീയം കളിക്കരുത്; അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി

മിനാ ദുരന്തത്തിന്റെ പേരിൽ ഇറാൻ രാഷ്ട്രീയം കളിക്കരുതെന്ന് സൗദി അറേബ്യ. ദുരന്തം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നത് വരെ കാത്തിരിക്കണമെന്നും സൗദി വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ ഇറാനോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാൽ അത് പുറത്ത് വിടുമെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും സൗദി അറിയിച്ചു.

ഹജ്ജിനിടെയുണ്ടായ ക്രെയിൻ ദുരന്തവും മിനാ ദുരന്തവും സംബന്ധിച്ച് അന്വേഷണം വേണമെന്ന് യുഎൻ ജനറൽ അസംബ്ലിയിലും ഇറാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ സൗദി പ്രതികരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായുളള കൂടിക്കാഴ്ചക്ക് തൊട്ടുമുൻപായിരുന്നു ജുബൈറിന്റെ പ്രസ്താവന.

അന്താരാഷ്ട്ര തലത്തിൽ സൗദിയെ നിയമപരമായി നേരിടുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം സൗദി അറേബ്യയ്ക്കാണെന്നും അന്താരാഷ്ട്ര കോടതിയിൽ സൗദിയെ വിചാരണ ചെയ്യണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here