ഹോങ്കോംഗിലേക്ക് പോകാനെത്തിയ യുവാവിൽ നിന്ന് 20 വെടിയുണ്ടകൾ പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നു വെടിയുണ്ടകൾ പിടിച്ചെടുത്തു. ഹോങ്കോംഗിലേക്ക് പോകാനെത്തിയ പയ്യനാട് സ്വദേശിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. 20 വെടിയുണ്ടകളാണ് ഇയാളുടെ ബാഗിൽ നിന്ന് സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്. ഇയാളെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News