ഗാന്ധി കുടുംബത്തെ വിമർശിച്ച് മോഡി; 16 മാസമായി തനിക്കെതിരെ ആരോപണങ്ങളില്ല; മറുവശത്ത് കേൾക്കുന്നത് മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കിയ കഥകൾ

സാപ് സെന്റർ(കാലിഫോർണിയ): പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം തനിക്കെതിരെ ഒരു അഴിമതിയാരോപണം പോലും ഇല്ലെന്ന് നരേന്ദ്രമോഡി. എന്നാൽ മറുവശത്ത് മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കിയ കഥകളാണ് കേൾക്കുന്നതെന്ന് ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോഡി പറഞ്ഞു. സാപ് സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

ഇന്ത്യയുമായി മികച്ച ബന്ധത്തിന് ലോകരാഷ്ട്രങ്ങൾ മത്സരിക്കുകയാണ്. നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിതെന്നും മോഡി പറഞ്ഞു. പ്രവാസികളുടെ കഠിനപ്രയത്‌നങ്ങളാണ് ഇന്ത്യയുടെ പ്രതിഛായ വളർത്തുന്നത്. ഇന്ത്യയിലെ 65ശതമാനത്തോളം ജനങ്ങളും 35 വയസിന് താഴെയുള്ളവരാണ്. യുവാക്കളിലൂടെ ഇന്ത്യയ്ക്ക് സാധിക്കാനാകാത്തതായി ഒന്നുമില്ലെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭഗത് സിംഗിന്റെ ജന്മദിനം ഓർമിപ്പിച്ച് കൊണ്ടാണ് മോഡി തന്റെ പ്രസംഗം ആരംഭിച്ചത്. ഭഗത് സിംഗിന്റെ ത്യാഗങ്ങൾ ഇന്ത്യക്കാർ എന്നും ഓർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 18,000 പേരാണ് സാപ്പ് സെന്ററിൽ മോഡിയുടെ പ്രസംഗം കേൾക്കാനെത്തിയത്. യുഎൻ പൊതുചർച്ചയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്ന് മോഡി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News