സ്വാശ്രയപ്രശ്‌നം: തലസ്ഥാനത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം; സംസ്ഥാന സെക്രട്ടറി വിജിന് പരുക്ക്

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ തടഞ്ഞ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന് പരുക്കേറ്റു.

മാര്‍ച്ച് സെക്രട്ടേറിയറ്റിലെത്തുന്നതിനു മുമ്പേ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News