ദമ്പതികള്‍ ഒന്നിച്ചു ജോലി ചെയ്യേണ്ടിവന്നാല്‍; കുടുംബത്തെ ഓഫീസിന്റെ പടിക്കു പുറത്തുനിര്‍ത്തിയാല്‍ നോ പ്രോബ്ലം

ദമ്പതികള്‍ ഒന്നിച്ച് ഒരു ഓഫീസില്‍ ജോലിചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഏറെക്കാലമായി പലതരത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയമാണ്. അഭിപ്രായങ്ങളും എന്നും രണ്ടുതരമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദമ്പതികള്‍ ഒന്നിച്ച് ഒരു ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് ജീവിതശൈലീ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരേ ഓഫീസില്‍ ഒന്നിച്ചോ അല്ലെങ്കില്‍ ഒരാള്‍ ഉയര്‍ന്നപദവിയിലോ ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാമെന്നും ഇതു കുടുംബത്തിന്റെ തകര്‍ച്ചയിലേക്കു വരെ നയിക്കാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ യുക്തിപരമായി പ്രവര്‍ത്തിച്ചാല്‍ ഈ ഒരു ആശങ്കയുടെ കാര്യമേയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. വ്യക്തിപരമായ കാര്യങ്ങളും സാഹചര്യങ്ങളും ഓഫീസിന്റെ പടിക്കു പുറത്തുനിര്‍ത്തുകതന്നെ പ്രധാനപ്പെട്ട കാര്യം.

പരസ്പരം ഇടപെടാതിരിക്കുക
വിവാഹം ചെയ്യുക എന്നത് പങ്കാളി എന്തൊക്കെ ചെയ്യുന്നു എന്നറിയാനുള്ള ലൈസന്‍സ് അല്ലെന്നു കരുതുകയാണ് ആദ്യം വേണ്ടത്. പ്രത്യേകിച്ച് ഓഫീസിലെ കാര്യങ്ങള്‍. ഒരു സഹപ്രവര്‍ത്തകനോ പ്രവര്‍ത്തകയോ ആയി പങ്കാളിക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതില്‍ ഒരു കാരണവശാലും ഇടപെടരുത്. പങ്കാളി തന്നെ പ്രശ്‌നം പരിഹരിക്കട്ടെ എന്നു കരുതുക.

അവരവരുടെ സ്‌പേസ് നല്‍കുക
ഓരോ ബന്ധത്തിലും പങ്കാളികളാകുന്നവര്‍ക്ക് അവരുടെതായ ഇടമുണ്ടെന്നു മനസിലാക്കുക. ഓഫീസ് നേരങ്ങളില്‍ അവരവരുടെ സൗഹൃദങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുക. ദമ്പതികളായതുകൊണ്ട് മാത്രം ഒരുമിച്ച് നടക്കുകയും കാര്യങ്ങള്‍ ചെയ്യുകയും എന്നതു നല്ലതല്ല. ഓഫീസില്‍ സുഹൃത്തുക്കളുമായി ചെലവഴിക്കുന്ന സമയം പങ്കാളിക്കു നല്‍കുക. ഇതു കുടുംബത്തില്‍ സമാധാനമുണ്ടാക്കുന്നതിന് പുറമേ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും സഹായിക്കും.

വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തുമതി
ജോലി സ്ഥലം വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ സംസാരിക്കാനുള്ളതല്ല. ഓഫീസില്‍ പങ്കാളിയാണെങ്കിലും പ്രൊഫഷണലായ രീതിതന്നെ മതി. പങ്കാളിക്ക് വിളിപ്പേരുണ്ടെങ്കില്‍ അതു പോലും ഓഫീസില്‍ വിളിക്കരുതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിളിപ്പേരു വിളിക്കുന്നതു പോലും ഓഫീസ് നേരം കഴിഞ്ഞുമതി.

ബിസിനസ് നടത്തുകയാണെങ്കില്‍
പങ്കാളികള്‍ പങ്കുകാരായി ബിസിനസ് നടത്തുകയാണെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നതു പോലെ തന്നെയാണ് ബിസിനസ് വളര്‍ത്തുന്നതെന്നു മനസിലാക്കുക. നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവന്നേക്കാം. യാത്രകള്‍ വേണ്ടിവന്നേക്കാം. ഇക്കാര്യങ്ങള്‍ പരസ്പരം മനസിലാക്കുക

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

  • ആശയവിനിമയം വളരെ കൃത്യമായിരിക്കണം. പരസ്പരം ഭിന്നതകളുണ്ടാകുന്ന നിരവധി കാര്യങ്ങളുണ്ടാകാം. പരസ്പരം ബഹുമാനിക്കുകയും പരസ്പരം കേള്‍ക്കാന്‍ സമയം നല്‍കുകയും വളരെ പ്രധാനപ്പെട്ടതാണ്.
  • അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടെങ്കിലും പങ്കാളിപറയുന്ന നിലപാടിന് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ഏകാഭിപ്രായക്കാരാണ് എന്നു വരുത്തേണ്ടത് അനിവാര്യമാണ്. സ്വകാര്യമായി കിട്ടുന്ന സമയങ്ങളില്‍ ഭിന്നത പരിഹരിക്കുന്നതാവും ഉചിതം.
  • പങ്കാളികള്‍ ഒന്നിച്ചു ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരുടെയെല്ലാം ഒരു കണ്ണ് നിങ്ങളിലുണ്ടാകാനുള്ള സാധ്യതയേറെയാണ്. എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു ശ്രദ്ധിക്കാനും ആളുണ്ടാകും. അതുകൊണ്ട് ജോലിയില്‍ ഇരുവരും വീഴ്ചവരുത്തിയാല്‍ പലതരം ഗോസിപ്പുകള്‍ക്കും സാധ്യതയുണ്ട്.
  • വീട്ടിലെത്തിയാല്‍ ഓഫീസിലെ കാര്യങ്ങള്‍ പറയാതിരിക്കുക എന്നതാണ് പ്രധാന കാര്യം. എന്തെങ്കിലും ഓഫീസ് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ പതിവായി രണ്ടാളും അവരവര്‍ക്കായി സമയം കണ്ടെത്തുക. പരസ്പരം ഇടപെടാതിരിക്കുക. ഇതു വ്യക്തിബന്ധം ശക്തമാക്കാനും ഓഫീസ് കാര്യങ്ങള്‍ സുഗമമായി പോകാനും ഇടവരുത്തു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News