കല്‍ക്കരിക്കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ; മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തത്

ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആശ്വാസം. കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ നിലപാട് അറിയിച്ചു. ജിന്‍ഡാലിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ മന്‍മോഹന്‍ ഇടപെട്ടതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും സിബിഐ അറിയിച്ചു. പ്രത്യേക കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും കേസിലെ പ്രതിയുമായ മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്നും സിബിഐ നിലപാട് അറിയിച്ചു.

കേസില്‍ പ്രതിയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ മധു കോഡെയാണ് മന്‍മോഹനെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അന്തിമ തീരുമാനമെടുത്തത് മന്‍മോഹന്‍ സിംഗ് ആണെന്നും അതിനാല്‍ അദ്ദേഹത്തെ കോടതി വിളിച്ചുവരുത്തണമെന്നുമായിരുന്നു മധു കോഡെയുടെ ആവശ്യം. ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി ജിന്‍ഡാല്‍ കമ്പനിക്ക് അനുവദിച്ചെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here