പള്ളിപ്പെരുന്നാള്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ പൂസായി അഴിഞ്ഞാടി; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയേറ്റം; ചവറ എസ്‌ഐയെയും പൊലീസുകാരനെയും സസ്‌പെന്‍ഡ്‌ചെയ്യാന്‍ ശിപാര്‍ശ

കൊല്ലം: പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ മദ്യലഹരിയില്‍ കുഴഞ്ഞാടി. ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റവും നടത്തി. സംഭവം കൈരളി പീപ്പിള്‍ പുറത്തുവിട്ടതോടെ നടപടിയെടുത്തു. ഇന്നലെ രാത്രി കൊല്ലം ചവറ കോവില്‍ത്തോട്ടത്താണ് സംഭവം.

DRUNKEN POLICE KOLLAM FTG.00_00_12_01.Still004

രാത്രി പത്തരയോടെയാണ് ചവറ ഗ്രേഡ് എസ് ഐ വി ചന്ദ്രനും സിവില്‍ പൊലീസ് ഓഫീസറായ അനിലും മദ്യലഹരിയില്‍ പള്ളിപ്പറമ്പില്‍ കുഴഞ്ഞാടിയത്. ഇവര്‍ പള്ളിപ്പറമ്പില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ടതോടെ സ്‌റ്റേഷനില്‍നിന്നു പൊലീസ് ജീപ്പെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനു ശേഷമാണ് പത്തുപേരടങ്ങുന്ന സംഘമെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയത്.

DRUNKEN POLICE KOLLAM FTG.00_00_17_18.Still002

മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്തു. സംഭവം ഇന്നുച്ചയോടെ കൈരളി പീപ്പിള്‍ പുറത്തുവിട്ടതോടെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സിറ്റി പൊലീസ് കമ്മീഷണര്‍ വി പ്രകാശിനോട് റിപ്പോര്‍ട്ട് തേടി. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിയെടുക്കണമെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

DRUNKEN POLICE KOLLAM FTG.00_00_24_22.Still001

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here