ക്രിക്കറ്റിന്റെ ദൈവം ഗായകനുമായി; പൊട്ടിയ സ്വച്ഛ് ഭാരതിനെ രക്ഷിക്കാന്‍ സച്ചിന്‍ പാടിയ ഗാനം

ദില്ലി: ഒടുവില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗായകനായി. പൊട്ടിത്തകര്‍ന്ന നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരതിനെ രക്ഷിക്കാനാണ് സച്ചിന്‍ ഗായകന്റെ വേഷം അണിഞ്ഞത്. സ്വച്ഛ് ഭാരത് പദ്ധതിയെ പൊതുമുന്നേറ്റമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് സച്ചിനെക്കൊണ്ട് പാട്ടുപാടിച്ച് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംഗീത സംവിധായകരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയമാണ് ഗാനം ചിട്ടപ്പെടുത്തിയത്. ശങ്കര്‍ മഹാദേവനും സംഘവും ചേര്‍ന്ന് ഗാനം ആലപിച്ചു. ഗാനം ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ റിലീസ് ചെയ്യും.

ക്ലീന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ജനങ്ങളെ ഒന്നിച്ച് അണിനിരത്തുന്നതിന്റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. ഗാനരചയിതാവായ പ്രസൂണ്‍ ജോഷിയാണ് വരികള്‍ എഴുതിയത്. മുകേഷ് ഭട്ട് നിര്‍മ്മിക്കുന്ന വീഡിയോയില്‍ പ്രസൂണ്‍ ജോഷിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിലെ ഏതാനും വരികളാണ് സച്ചിന്‍ ആലപിച്ചിട്ടുള്ളത്. പാട്ടില്‍ കുറച്ച് നിര്‍ദേശങ്ങള്‍ സച്ചിന്‍ നല്‍കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News