ഹിന്ദി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കുട്ടികള്‍ കൂടുതലെത്തുന്നത് ഇംഗ്ലീഷ് മീഡിയത്തില്‍; ഇരട്ടി വര്‍ധനയെന്നു കണക്കുകള്‍

ദില്ലി: ഹിന്ദി പഠിപ്പിക്കാന്‍ രാജ്യത്താകെ ശ്രമം നടക്കുമ്പോള്‍ കുട്ടികള്‍ക്കു പ്രിയം ഇംഗ്ലീഷ് മീഡിയം തന്നെ. അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇരട്ടിയായി. 2008-09 വര്‍ഷം ഒന്നരക്കോടി കുട്ടികള്‍ മാത്രം ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ന്ന സ്ഥാനത്ത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ 2.9 കോടി കുട്ടികളാണ് ചേര്‍ന്നത്. ഹിന്ദി മീഡിയങ്ങളില്‍ കുട്ടികള്‍ ചേര്‍ന്നതിന്റെ തോത് ഈ കാലയളവില്‍ കാര്യമായി കുറയുകയും ചെയ്തു.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയതെന്നതാണ് ശ്രദ്ധേയം. ബിഹാറിലാണ് ഏറ്റവും കൂടുതല്‍. ഇംഗ്ലീഷ് മീഡിയമായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണം 47 ശതമാനം വര്‍ധിച്ചപ്പോള്‍ ഹിന്ദി മീഡിയത്തിലെത്തിവരുടെ എണ്ണത്തില്‍ 18 ശതമാനം മാത്രമാണ് വര്‍ധന. 29 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 14.5 ലക്ഷം സ്‌കൂളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News