ഉറക്കം കുറവുള്ളയാളാണോ? ഹൃദയം നിങ്ങള്‍ക്ക് പണിതരും; ഹൃദ്രോഗമുള്ള യുവാക്കളില്‍ 90 ശതമാനവും ഉറക്ക പ്രശ്‌നമുള്ളവരെന്ന് പഠനം

ഉറക്കം കുറവുളളവര്‍ സൂക്ഷിക്കുക. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്ന് ഹൃദയാഘാതത്തിനിരയാകുന്ന 90 ശതമാനം യുവാക്കളും ഉറക്കത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നവരാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഉറക്കം കുറവുള്ളവരോ അല്ലെങ്കില്‍ നേരാംവണ്ണം ഉറങ്ങാത്തവരോ ആണെന്നാണ് പഠനം. ഹൃദയാഘാതം വന്ന് വിവിധ കാലങ്ങളിലായി ആശുപത്രിയില്‍ പ്രവേശപ്പിക്കപ്പെട്ട രോഗികളിലാണ് പഠനം നടത്തിയത്.

രണ്ടര വര്‍ഷത്തിലധികം 104 രോഗികളിലാണ് പഠനം നടത്തിയത്. എല്ലാവരും ഗുഡ്ഗാവിലെ ഈ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍. 104 പേരില്‍ 68 പേരും ശരാശരി ഉറക്കക്കാരായിരുന്നു. അതായത്, ആറ് മണിക്കൂറില്‍ കുറവു സമയം മാത്രം ഉറങ്ങുന്നവര്‍. വളരെ കുറച്ച് പേര്‍ മാത്രമാണ് ഏഴ് മണിക്കൂറില്‍ അധികം ഉറങ്ങിയിരുന്നവര്‍. മൂന്നില്‍ രണ്ട് രോഗികളും ഉറക്കം തെറ്റിയവരായിരുന്നു. ഉറക്കം തെറ്റുന്നത് വിശപ്പ് അടക്കമുള്ള ആസക്തികളെ നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണുകളായ ലെപ്റ്റിന്‍, ഗെര്‍ലിന്‍ എന്നിവയുടെ പ്രവര്‍നത്തെ താളം തെറ്റിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാത്രി വൈകുവോളം ഉറങ്ങാതിരിക്കുകയും രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ആരോഗ്യത്തെ തകര്‍ക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മതിയായി ഉറങ്ങാത്ത പുരുഷന്‍മാരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത 2 മുതല്‍ 2.6 ഇരട്ടി വരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. 1.5 മുതല്‍ 4 ഇരട്ടി വരെ സ്‌ട്രോക്ക് വരാനും ഇത്തരം പുരുഷന്‍മാരില്‍ സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തിന്റെ മറ്റൊരു കാരണം സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗമാണ്. രാത്രി ഏറെ വൈകുവോളം സ്മാര്‍ട്‌ഫോണിലും ടാബ്‌ലറ്റിലും നോക്കി ഇരിക്കുന്നവര്‍ക്ക് ഉറക്കം കുറയും. ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കുറയാന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഇടയാക്കുമെന്നതിനാലാണ് ഇത്. പുകവലി, വ്യായാമത്തിന്റെ കുറവ്, ഭക്ഷണരീതി എന്നിവയുടെ കൂടെയാണ് ഉറക്കവും ഹൃദയാഘാതത്തിന്റെ കാരണമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News