അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹസ്തദാനം നടത്തിയ സുക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനായി http://zuckwashyourhands.com/ എന്ന പേരില്‍ വെബ്‌സൈറ്റ് രൂപീകരിച്ചാണ് ഓണ്‍ലൈന്‍ ക്യാംപയ്ന്‍ ആരംഭിച്ചിട്ടുള്ളത്. മോദിയുടെ കൈകളില്‍ എത്രത്തോളം രക്തം പുരണ്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സുക്കര്‍ബര്‍ഗ്, ആ രക്തം നിങ്ങളുടെ കൈകളിലേക്ക് പകരേണ്ടെങ്കില്‍ എത്രയും വേഗം കൈകഴുകിക്കോളൂ എന്നാണ് വെബ്‌സൈറ്റിലെ ആഹ്വാനം. ഇതിനായി അങ്ങേക്ക് ഹാന്‍ഡ്‌വാഷുകള്‍ അയച്ചുതന്ന് സഹായിക്കാമെന്നും വെബ്‌സൈറ്റില്‍ എഴുതിയിട്ടുണ്ട്.
മോദിയുടെ കൈകളില്‍ കുറച്ചധികം രക്തം പറ്റിയിട്ടുള്ളതിനാല്‍ അധികം ബോട്ടിലുകള്‍ അയയ്ക്കുന്നു എന്നു പറഞ്ഞ് കുറേ അധികം ഹാന്‍ഡ്‌വാഷ് ബോട്ടിലുകളുടെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മോദി ഉള്‍പ്പെട്ട ബലാല്‍സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകള്‍ താങ്കള്‍ കേട്ടാല്‍ ഇതൊന്നും മതിയാകാതെ വരും. അതുകൊണ്ട് ലോകത്ത് കിട്ടാവുന്ന ഹാന്‍ഡ്‌വാഷുകളെല്ലാം അയച്ചു തരാമെന്നും സൈറ്റില്‍ എഴുതിയിരിക്കുന്നു. സുക്കര്‍ബര്‍ഗിന്റെ അഡ്രസ് എഴുതിയ പാര്‍സലിന്റെ ചിത്രവും വെബ്‌സൈറ്റിലുണ്ട്.
ഇതിനെല്ലാം പുറമേ ഗുജറാത്ത് കൂട്ടക്കലാപത്തെ കുറിച്ചുള്ള ചെറുവിവരണവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആയിരത്തോളം മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതായും 20,000ഓളം വീടുകളും കടകളും നശിപ്പിക്കപ്പെട്ടതായും 15,000 ഓളം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടതായും പറയുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫേസ്ബുക്ക് ആസ്ഥാനത്ത്‌സന്ദര്‍ശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്നിടത്ത് മോദി കുറിച്ചു, അഹിംസയാണ് ഏറ്റവും വലിയ ധര്‍മ്മം. ഗുജറാത്തി ഭാഷയില്‍ രേഖപ്പെടുത്തിയ ഈ വാചകത്തിന്റെ അര്‍ത്ഥം പിന്നീട് മോദി സുക്കര്‍ബര്‍ഗിന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് സുക്ക്, വാഷ് യുവര്‍ ഹാന്‍ഡ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപയ്ന്‍ ആരംഭിച്ചത്. ഇതുവരെ 250-ല്‍ അധികം ഹാന്‍ഡ്‌വാഷുകള്‍ അയച്ചു കൊടുത്തിട്ടുണ്ട്. ഓരോ ഹാന്‍ഡ്‌വാഷിലും ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ പേരും രേഖപ്പെടുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post