പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം; ചർച്ച ഇന്ന്; നിലപാടിൽ നിന്ന് പിൻമാറുമെന്ന് കേന്ദ്രസർക്കാർ കരുതേണ്ടെന്ന് വിദ്യാർത്ഥികൾ

ദില്ലി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്. ബോംബെ ഫിലിം ഡിവിഷനിൽ രാവിലെ 11.30നാണ് ചർച്ച. അതേസമയം എഫ്ടിഐഐ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സർവ്വകാലശാലകളിലെ പ്രൊഫസർമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ചെയർമാൻ ഗജേന്ദ്ര ചൗഹാൻ, ബോർഡ് അംഗങ്ങളായ അനഖാ ഗയാസിസ്, നരേന്ദ്ര പഥക്ക്, പ്രാൻജാൽ സായിക, രാഹുൽ സോലാപുർക്കർ എന്നിവരെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ഗജേന്ദ്ര ചൗഹാന്റെ രാജി ഒഴിച്ച് മറ്റെന്തും അംഗീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. ഇതിനെതിരെ വിദ്യാർത്ഥികൾ നടത്തിയ മരണം വരെയുള്ള നിരാഹാര സമരം 18 ദിവസം പിന്നിട്ടതോടെയാണ് ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്. വിദ്യാർത്ഥി പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചയിൽ തങ്ങളുടെ ഒരു നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും അതു പ്രതീക്ഷിച്ച് കേന്ദ്രസർക്കാർ എത്തേണ്ടെന്നും വിദ്യാർത്ഥികൾ പീപ്പിൾ ടിവിയോട് പറഞ്ഞു.

അതേസമയം, വേണ്ടത്ര യോഗ്യതയില്ലാതെ ഫിലിം ഇൻസ്റ്റിറ്ര്യൂട്ടിൽ നിയമിച്ചവരെ പുറത്താക്കണെമന്നാവശ്യപ്പെട്ട് ഓക്‌സ്‌ഫോർഡ്, കൊളംബിയ, ബോസ്റ്റൺ, ട്രിനിറ്റി അടക്കമുള്ള സർവ്വകലാശാലകളിലെ 150ഓളം പ്രൊഫസർമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിദ്യാഭ്യാസ മേഖല മികച്ച നേട്ടം കൈവരിച്ചെന്ന് ന്യൂയോർക്കിലും, കാലിഫോർണ്ണിയയിലും പ്രസംഗിക്കുന്ന മോദി, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദുർഗതി കണ്ടില്ലേ എന്നും യുഎസിലെ പ്രൊഫസർമാർ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News