ബീഹാർ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; സൂക്ഷമ പരിശോധന ഇന്ന്

ദില്ലി: ബീഹാർ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടിംഗിന്റെ നാമനിർദേശ പത്രികയിൻമേലുള്ള സൂക്ഷമ പരിശോധന ഇന്ന്. 32 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ജിതിൻ റാം മാഞ്ചി രണ്ട് മണ്ഡലങ്ങലിലേക്കുള്ള നാമ നിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 16ലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള ഔറംഗാബാദ്, അർവാൽ, റോഹതാസ്, കൈമുർ അടക്കമുള്ള ആറ് ജില്ലകളിലെ 32 മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രികയുടെ സൂക്ഷമപരിശോധനയാണ് ഇന്ന് നടക്കുന്നത്. മാവോയിസ്റ്റ് ആക്രമണ ഭീതിയുള്ള ഗയ, ജഹാനാബാദ് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. ജിതിൻ റാം മാഞ്ചിയുടെ സിറ്റിങ്ങ് സീറ്റായ മംഗാദുംപുർ മണ്ഡലം ജഹാനാബാദ് ജില്ലയിലും, മാഞ്ചി സ്പീക്കർ ഉദയനാരായണ ചൗധരിക്ക് എതിരെ മത്സരിക്കുന്ന ഇമാംമജൻങ്ക് മണ്ഡലം ഗയ ജില്ലയിലുമാണ്.

പിന്നോക്ക വിഭാഗങ്ങളുടെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ കൂടുതലും. ജാതി വോട്ടുകൾ തരംതിരിച്ചാണ് മിക്ക നേതാക്കളും വോട്ട് തേടുന്നത്. മുന്നോക്ക പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടമാണ് ബീഹാറിൽ നടക്കുകയെന്ന് ലാലുപ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് ബ്രാഹ്മണ വിഭാഗങ്ങളുടെ കൂട്ടായമയാണെന്നും യാദവർ ഒന്നിച്ച് നിന്ന് പോരാടണമെന്നും ലാലു പറഞ്ഞിരുന്നു. എന്നാൽ ലാലുവിന്റെ ജാതീയ പരാമർശങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. അടുത്ത് തന്നെ നടപടി കൈക്കൊള്ളുമെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here