തോട്ടം മേഖലയിൽ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പികെ ഗുരുദാസൻ

കൊല്ലം: ഇടതുപക്ഷ ഭരണകാലത്ത് തോട്ടം മേഖലയിൽ നടപ്പാക്കിയ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറാകുന്നില്ലെന്ന് മുൻ തൊഴിൽ മന്ത്രി പികെ ഗുരുദാസൻ. തോട്ടം മേഖലയുടെ പ്രശ്‌നങൾ പഠിച്ച സമിതി നൽകിയ റിപ്പോർട്ട് പ്രകാരം തോട്ടം മേഖലയെ ഇക്കളോജിക്കൽ ഫജയിൽ ലാന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതും ഇടതുസർക്കാരാണെന്നും ഇതു തൊഴിലാളികളെ ഓർത്താണെന്നും പികെ ഗുരുദാസൻ ചൂണ്ടികാട്ടി.

2002-2006ലും 2010-2011ലും ഇടതുമുന്നണി സർക്കാർ തോട്ടം മേഖലയുടെ വികസനത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനും വിവധ പദ്ധതികൾ നടപ്പിലാക്കി. തോട്ടം തൊഴിലാളികളുടെ ഭാവികൂടി കണക്കിലെടുത്താണ് ഇഎഫ്എൽ പരിധിയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയത് 2011ൽ കൂലി വർദ്ധനവും നടപ്പിലാക്കി എന്നാൽ തുടർന്നു വന്ന യുഡിഎഫ് സർക്കാർ തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാട് ഇപ്പാഴും തുടരുകയാണെന്നും പികെ ഗുരുദാസൻ പറഞ്ഞു

തൊഴിലാളികളെ സംരക്ഷിക്കാനാണ് വൻ തോതിൽ ഭൂമി പാട്ടത്തിനു നൽകിയത്. എന്നാൽ തോട്ടം ഉടമകൾ വൻ തോതിൽ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി തോട്ടം ഉടമകൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. മൂന്നാറിലെ തൊഴിലാളികളുമായി പ്രത്യേകം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തൊഴിലാളികളെ വഞ്ചിക്കാനാണെന്നും പികെ ഗുരുദാസൻ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News