കാഷ്യുകോർപ്പറേഷൻ അഴിമതി; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് ശൂരനാട് രാജശേഖരൻ

കൊല്ലം: സംസ്ഥാന കാഷ്യുകോർപ്പറേഷനിലെ അഴിമതി അന്വേഷിക്കാൻ സിബിഐയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ. കാഷ്യുകോർപ്പറേഷനു നൽകിയ 750 കോടി എവിടെ പോയെന്നും തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി എന്തു കൊണ്ട് കോർപ്പറേഷൻ നൽകിയില്ലെന്നും ശൂരനാട് മുഖ്യമന്ത്രിക്കും കെപിപിസി പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തിൽ ചോദിച്ചു.

കാഷ്യുകോർപ്പറേഷനെ മാറിമാറി വന്ന സർക്കാരുകൾ സംരക്ഷിച്ചത് തൊഴിലാളികൾക്കു വേണ്ടിയാണ്. സ്വകാര്യ കശുവണ്ടി ഉടമകൾ കോടികൾ ലാഭം ഉണ്ടാക്കുമ്പോൾ പലപ്പോഴായി 750 കോടി രൂപ ലഭിച്ച കാഷ്യുകോർപ്പറേഷന് എന്തു കൊണ്ട് നഷ്ടകണക്കുണ്ടായെന്ന് അന്വേഷിക്കണമെന്നും ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു

കാഷ്യുകോർപ്പറേഷൻ ആസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തത് തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. കാഷ്യുകോർപ്പറേഷനിലെ അഴിമതിയെ കുറിച്ച് അന്വഷിക്കണമെന്നും ശൂരനാട് തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പ് നേതാവായ ചന്ദ്രശേഖരനെതിരെ ഐഗ്രൂപ്പ് കാരനായ കെപിസിസി ജനറൽ സെക്രട്ടറി രംഗത്തെത്തിയത് ഗ്രൂപ്പിനുള്ളിലും എ ഗ്രൂപ്പിലും ചർച്ചയായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News