ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; ഇത്തവണ 30 മിനിറ്റിലധികം

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ പ്രവർത്തനം വീണ്ടും നിലച്ചു. ഇത്തവണ 30 മിനിറ്റിലധികം നേരം സൈറ്റിന്റെ പ്രവർത്തനം നിലച്ചു. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ something went wrong എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്.

ഇടക്ക് ഫേസ്ബുക്ക് ലഭ്യമായെങ്കിലും വീണ്ടും ലഭ്യമല്ല എന്ന് മെസേജ് കുറേ നേരത്തേക്ക് ലഭിച്ചു. ഒടുവിൽ രാത്രി 1:15ഓടെ ഫേസ്ബുക്ക് ലഭ്യമാവുകയായിരുന്നു. എന്നാൽ തകരാർ സംബന്ധിച്ച് ഫേസ്ബുക്ക് ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ആഴ്ചയിൽ ഇതു രണ്ടാം തവണയാണ് ഫേസ്ബുക്ക് പണിമുടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നാം തവണയും.

ഫേസ്ബുക്ക് പണിമുടക്ക് ഇത്തവണയും ട്വിറ്റർ ആഘോഷിച്ചു. #facebook down എന്ന ഹാഷ് ടാഗിലാണ് ട്വിറ്റർ ഫേസ്ബുക്കിനെ പരിഹസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News