ക്യാമറയ്ക്ക് മുന്നിൽ തടസമായി നിന്നു; സുക്കർബർഗിനെ മോഡി തള്ളി മാറ്റി; വീഡിയോ വൈറൽ

ദേശീയ അന്തർദേശീയ വേദികളിൽ മാധ്യമശ്രദ്ധ നേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് വിമർശകരുടെ ആക്ഷേപം. അതിനെ എല്ലാം സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന പുറത്തുവന്ന ഈ വീഡിയോ. ക്യാമറകൾക്ക് മുൻപിൽ താൻ പെടുന്നില്ലെന്ന് തോന്നിയ മോഡി, അതിന് തടസമായി നിൽക്കുന്ന ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെ തള്ളി മാറ്റുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 15 സെക്കന്റ് ദൈർഘമുള്ള വീഡിയോയാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.

സെപ്തംബർ 27ന് ഫേസ്ബുക്ക് ആസ്ഥാനത്തെ ടൗൺ ഹാൾ മീറ്റിന് തൊട്ടുമുൻപ് നടന്ന ഒരു ചടങ്ങിൽ വച്ചാണ് സംഭവം. സുക്കറിനെ തള്ളി മാറ്റിയ ശേഷം മോഡി ക്യാമറയ്ക്ക് നേരെ നോക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, സംഭവത്തോട് സുക്കർബർഗ് എങ്ങനെ പ്രതികരിച്ചുവെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നില്ല. എന്നാൽ അദ്ദേഹം തന്റെ ജാക്കറ്റ് നേരെയാക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വൻ പരിഹാസമാണ് മോഡിക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News