വിജയാ ബാങ്ക് കവർച്ച; കവർച്ച സംഘം ബംഗാളിലേക്ക് കടന്നതായി സൂചന; ഒരാൾ കസ്റ്റഡിയിൽ

കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കാസർഗോഡ് വെള്ളാപ്പ സ്വദേശി യൂസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ച സംഘത്തിന് ബാങ്കിന്റെ താഴെത്തെ നില വാടകയ്ക്ക് എടുത്തു കൊടുക്കാൻ സഹായിച്ചയാളാണ് യൂസഫ്.

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളടങ്ങുന്ന കവർച്ച സംഘം ബംഗാളിലേക്കു കടന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ബംഗാളിലേക്ക് നീട്ടാനാണ് തീരുമാനം.

പ്രതികളെകുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും പെട്ടെന്ന് പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ.ശ്രീനിവാസ് പറഞ്ഞു. പ്രതികളുടെ രേഖാചിത്രം ഇന്ന് ഉച്ചയോടെ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്കിന് താഴെ കടമുറി വാടകക്കെടുത്ത ആളാണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ. മഞ്ചേശ്വരം സ്വദേശി ഇസ്മായിൽ എന്ന പേരിലാണ് ഇയാൾ മുറി വാടകക്കെടുത്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിജയാ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ കവർച്ച നടന്നത്. 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വർണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോൺക്രീറ്റ് മേൽക്കൂര തുരന്ന് മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമിൽ കടന്നാണു കവർച്ച.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News