കുവൈറ്റിൽ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷൻ കഴിച്ച രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കല്ലായി മൂന്നാം കണ്ടത്തിൽ റഫീഖ്(41), കൊല്ലം പുനലൂർ നെടുംകയം ബദറുദ്ദീന്റെ മകൻ ഷംജീർ (32) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സബാഹിയ ബ്ലോക്ക് നാലിലെ വീട്ടിലാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷേവിംഗ് ലോഷൻ കഴിച്ചത് മൂലമാണ് മരണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫർവാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഇരുവരുടെയും ബന്ധുക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel